പരിസ്ഥിതി കേരളത്തിൽ കൃത്യമാണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ

പരിസ്ഥിതി കേരളത്തിൽ കൃത്യമാണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ
Jul 3, 2026 01:30 PM | By PointViews Editor

        പരിസ്ഥിതി ലോല പ്രദേശ (ഇ എസ് എ) നിർണയവുമായി ബന്ധപ്പെട്ട വിഷയത്തിൽ രാജ്യത്ത് ഏറ്റവും കൃത്യവും വിശദവുമായ പഠനം നടത്തിയ സംസ്ഥാനം കേരളമാണെന്നും, ഇത് കേന്ദ്രതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നുംമുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ഇ എസ് എ നിർണയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉയർന്ന ജനസാന്ദ്രതയുണ്ടായിട്ടും സംസ്ഥാനത്തിന് മികച്ച വനവിസ്തൃതിയും പച്ചപ്പും നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്. ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിൽ മുൻകാലങ്ങളിൽ തെറ്റായി വനമായി വിജ്ഞാപനം ചെയ്യപ്പെട്ട പ്രദേശങ്ങൾ ഒഴിവാക്കുമെന്ന ഉറപ്പ് സർക്കാർ നടപ്പാക്കും. ഭൂമിയുമായി ബന്ധപ്പെട്ട കേസുകളിൽ ഉൾപ്പടെ ഹൈക്കോടതിയിലും മറ്റ് കോടതികളിലും സമർപ്പിക്കുന്ന സത്യവാങ്മൂലങ്ങളിൽ സർക്കാർ വകുപ്പുകൾ ഏകീകൃത നിലപാട് സ്വീകരിക്കണമെന്നും ഇത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതി ലോല പ്രദേശങ്ങളുടെ വിസ്തൃതിയുമായി ബന്ധപ്പെട്ട് സംസ്ഥാനം സമർപ്പിച്ച കണക്കുകൾ കൃത്യമാണെന്ന് യോഗം വിലയിരുത്തി. പരിസ്ഥിതി സംരക്ഷണത്തിൽ കേരളം സ്വീകരിച്ച നടപടികൾ കേന്ദ്രതല ഇ എസ് എ സമിതിയെ ബോധ്യപ്പെടുത്താനും യോഗം തീരുമാനിച്ചു. മന്ത്രിമാരായ സണ്ണി ജോസഫ്, ഷിബു ബേബി ജോൺ, ടി സിദ്ദിഖ്, എ പി അനിൽകുമാർ, അനൂപ് ജേക്കബ്, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, വകുപ്പ് സെക്രട്ടറിമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Chief Minister V.D. Satheesan says the environment in Kerala is good

Related Stories
നൊട്ടോറിയസ് വിജയൻ്റെ അടിമ, കോൾഡ് ബ്ലഡ് ക്രിമിനൽ അജിത് കുമാർ എന്ന് അഭിസംബോധന ചെയ്ത് രാഹുൽ മാങ്കുട്ടത്തിൻ്റെ പ്രതികരണം.

Jul 23, 2026 08:27 PM

നൊട്ടോറിയസ് വിജയൻ്റെ അടിമ, കോൾഡ് ബ്ലഡ് ക്രിമിനൽ അജിത് കുമാർ എന്ന് അഭിസംബോധന ചെയ്ത് രാഹുൽ മാങ്കുട്ടത്തിൻ്റെ പ്രതികരണം.

നൊട്ടോറിയസ് വിജയൻ്റെ അടിമ, കോൾഡ് ബ്ലഡ് ക്രിമിനൽ അജിത് കുമാർ എന്ന് അഭിസംബോധന ചെയ്ത് രാഹുൽ മാങ്കുട്ടത്തിൻ്റെ...

Read More >>
നീറ്റില്ലാതെ നീറ്റ് പരീക്ഷ നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന് 22 ലക്ഷം വിദ്യാർത്ഥികൾ പറയുന്നതിൻ്റെ കാര്യവും കാരണവും പരിശോധിക്കാം.

Jul 22, 2026 09:59 AM

നീറ്റില്ലാതെ നീറ്റ് പരീക്ഷ നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന് 22 ലക്ഷം വിദ്യാർത്ഥികൾ പറയുന്നതിൻ്റെ കാര്യവും കാരണവും പരിശോധിക്കാം.

നീറ്റില്ലാതെ നീറ്റ് പരീക്ഷ നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന് 22 ലക്ഷം വിദ്യാർത്ഥികൾ പറയുന്നതിൻ്റെ കാര്യവും കാരണവും...

Read More >>
മതിൽ കെട്ടണം, വിനോദ സഞ്ചാരികൾ വരണം. കത്തോലിക്കാ കോൺഗ്രസ്.

Jul 21, 2026 03:43 PM

മതിൽ കെട്ടണം, വിനോദ സഞ്ചാരികൾ വരണം. കത്തോലിക്കാ കോൺഗ്രസ്.

മതിൽ കെട്ടണം, വിനോദ സഞ്ചാരികൾ വരണം. കത്തോലിക്കാ...

Read More >>
കള്ളൻ വിജയൻ.....  പൂർണമായി വായിക്കുവാൻ.

Jul 21, 2026 08:43 AM

കള്ളൻ വിജയൻ..... പൂർണമായി വായിക്കുവാൻ.

കള്ളൻ വിജയൻ..... പൂർണമായി...

Read More >>
ബിയോണ്ട് ദ ബസ്- സാമൂഹ്യ സംഗീത നാടക നൃത്തശില്പം പേരാവൂരിൽ

Jul 21, 2026 08:21 AM

ബിയോണ്ട് ദ ബസ്- സാമൂഹ്യ സംഗീത നാടക നൃത്തശില്പം പേരാവൂരിൽ

ബിയോണ്ട് ദ ബസ്- സാമൂഹ്യ സംഗീത നാടക നൃത്തശില്പം...

Read More >>
കോളയാട് വിശുദ്ധ അൽഫോൻസാ പള്ളിയിൽ തിരുനാൾ ആഘോഷം തുടങ്ങി

Jul 20, 2026 07:13 PM

കോളയാട് വിശുദ്ധ അൽഫോൻസാ പള്ളിയിൽ തിരുനാൾ ആഘോഷം തുടങ്ങി

കോളയാട് വിശുദ്ധ അൽഫോൻസാ പള്ളിയിൽ തിരുനാൾ ആഘോഷം...

Read More >>
Top Stories